പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍

തിരുവനന്തപുരം : തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് അല്‍ ഖാസിമി പിടിയിലായത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസിലിനെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി ഡി.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇമാം പിടിയിലാകുന്നത്. വേഷം മാറി പതിനാറിടങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞു.

അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്ന് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
എന്തുകൊണ്ടാണ് ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് നേരെത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ഇമാമിന്റെ അറസ്റ്റ് വൈകുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചത്.

കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു.

Top