കൊട്ടക്കമ്പൂര്‍ വിഷയം; ജോയ്‌സ് ജോര്‍ജിന് അനുകൂലമായ റിപ്പോര്‍ട്ട് തള്ളി കോടതി

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളി തൊടുപുഴ സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഭൂമി ഇടപാട് കേസില്‍ ജോയ്‌സ് ജോര്‍ജിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു പൊലീസ് ഒരു വര്‍ഷം മുന്‍പ് സമര്‍പ്പിച്ചിരുന്നത്.

കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും പണം നല്‍കിയാണ് ജോയ്‌സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. കൊട്ടക്കമ്പൂരില്‍ വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയെന്നാണ് ജോയ്‌സ് ജോര്‍ജിനെതിരായ പരാതി. എന്നാല്‍ ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരില്‍ തനിക്കും കുടുംബത്തിനും ഭൂമിയുണ്ടെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജോയ്‌സ് ജോര്‍ജ് അറിയിച്ചിരുന്നു.

Top