തൊടുപുഴയിലെ കൂട്ടബലാത്സംഗം; അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും

ഇടുക്കി: തൊടുപുഴയിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. കുട്ടി പീഡിപ്പിക്കപ്പെട്ടത് ഇരുവരുടെയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് പ്രതികളുള്ള കേസിൽ അറസ്റ്റിലായത് ആറുപേരാണ്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

പീഡനത്തിരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി വിവരങ്ങൾ കൊടുത്തതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Top