ജനങ്ങള്‍ക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേത്: മന്ത്രി പി രാജീവ്

എറണാകുളം: ജനങ്ങള്‍ക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ജനങ്ങള്‍ക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവര്‍ക്കാണ് ഇത് സങ്കടകരമായ ഓണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ ധനവകുപ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കളമശ്ശേരിയില്‍ കാര്‍ഷികോത്സവത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.

എന്നാല്‍, ഓണമെത്തിയിട്ടും ഓണക്കിറ്റ് വിതരണപ്പോലും നടപ്പാക്കാന്‍ പാടുപ്പെടുകയാണ് സര്‍ക്കാര്‍. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, ഇതുവരെ പൂര്‍ത്തിയായത് പത്ത് ശതമാനം കിറ്റ് വിതരണം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്.

Top