ഇത്തവണ പ്രതിരോധ മേഖലയ്ക്കായി ചൈന ചെലവാക്കുന്നത് 179 ബില്യണ്‍ യുഎസ് ഡോളര്‍

ബെയ്ജിങ്: പ്രതിരോധ മേഖലയ്ക്ക് ചൈന ഇത്തവണ വകയിരുത്തിയത് 179 ബില്യന്‍ യുഎസ് ഡോളറെന്ന് വിവരം.ലോകത്ത് പ്രതിരോധ മേഖലയ്ക്ക് ഏറ്റവുമധികം തുക ചെലവഴിക്കുന്ന മറ്റൊരു രാജ്യമാണ് യുഎസ്. വെള്ളിയാഴ്ച നടത്തിയ ബജറ്റിലാണ് ചൈനയുടെ ഈ പ്രഖ്യാപനം.

പ്രതിരോധമേഖലയില്‍ ഇന്ത്യ വകയിരുത്തുന്നതിന്റെ മൂന്നിരട്ടിയാണ് ചൈന ഇത്തവണ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 177.61 ബില്യന്‍ യുഎസ് ഡോളറാണ് ചൈന ഈയിനത്തില്‍ വകയിരുത്തിയത്. അതേസമയം, യുഎസിന്റെ പ്രതിരോധ ചെലവിന്റെ കാല്‍ ഭാഗമേ ചൈന ഈ മേഖലയില്‍ ചെലവഴിക്കുന്നുള്ളൂവെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പുറത്തുവിട്ട ഈ തുക ഉപയോഗിച്ച് ഇത്രയും വലിയ തോതില്‍ സൈന്യത്തെ വികസിപ്പിക്കാനും അത്യാധുനിക ആയുധങ്ങള്‍ നിര്‍മിക്കാനും കഴിയില്ലെന്നാണ് വിലയിരുത്തല്‍ നാഷനല്‍ പീപ്പിള്‍ഡ് കോണ്‍ഗ്രസ് (എന്‍പിസി) വക്താവ് ഴാങ് യെസുയ് തള്ളി. 2007 മുതല്‍ എല്ലാ വര്‍ഷവും യുഎന്നില്‍ ചൈനയുടെ പ്രതിരോധ ചെലവുകളുടെ റിപ്പോര്‍ട്ട് കൊടുക്കാറുണ്ടെന്നും യെസുയ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ചൈനയുടെ പ്രതിരോധ ചെലവ് 232 ബില്യന്‍ യുഎസ് ഡോളറാണെന്ന് സ്റ്റോക്കോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയുടെ ഇത്തവണത്തെ ബജറ്റില്‍ ആകെ 66.9 ബില്യന്‍ യുഎസ് ഡോളറാണ് പ്രതിരോധമേഖലയ്ക്കുവേണ്ടി നീക്കി വച്ചിരിക്കുന്നത്. ജിഡിപിയുടെ 1.3% ആണ് ചൈന ചെലവിടുന്നത്. ഇതിന്റെ ആഗോള ശരാശരി 2.6% ആണ്.

Top