ഈ ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതെന്ന്‌ ഇന്ത്യന്‍ നായകന്‍

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന 2019 ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊഹ്ലി.

ഈ വര്‍ഷത്തെ ലോകകപ്പിന്റെ ഫോര്‍മാറ്റാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്നത്.

ഈ വര്‍ഷത്തെ ലോകകപ്പ് ടീമുകളെല്ലാം വളരെ ശക്തരാണെന്നും അഫ്ഗാനിസ്ഥാന്‍ വരെ തങ്ങളുടെ ടീമില്‍ വളരെ കരുത്തരാണെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചങ്കില്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്നും കൊഹ്ലി പറഞ്ഞു.

1992ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Top