ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഇന്നുമാത്രം

bank

കൊച്ചി: ഓണാവധിക്കിടയില്‍ കേരളത്തില്‍ ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഇന്നുമാത്രം. ഇന്ന് അടച്ചാല്‍ പിന്നെ തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

ഈ ആഴ്ച തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്നത്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നി ദിവസങ്ങളിലും രണ്ടാം ശനിയായ 14നും ബാങ്ക് പ്രവര്‍ത്തിക്കില്ല. 15ന് ഞായറാഴ്ചയായതിനാല്‍ അന്നും ബാങ്കിന് അവധിയായിരിക്കും.

ഓണത്തോടനുബന്ധിച്ചുളള അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എടിഎമ്മുകളില്‍ പണം കിട്ടാതായി. ഈയാഴ്ചയിലെ രണ്ടുപ്രവൃത്തി ദിവസങ്ങളിലായി എടിഎമ്മുകളില്‍ പണം നിറയ്ക്കാനാണ് ഏജന്‍സികളും ബാങ്കുകളും നേരത്തെ തീരുമാനിച്ചിട്ടുളളത്. അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top