പതിവ് തെറ്റാതെ ഇത്തവണയും ഗുരു താമസ്വാമി സ്മാരക അയ്യപ്പന്‍ വിളക്കിന് പാണക്കാട് നിന്ന് തങ്ങളെത്തി

മലപ്പുറം: ഗുരു താമസ്വാമി സ്മാരക അയ്യപ്പന്‍ വിളക്കിന് പതിവ് തെറ്റിക്കാതെ ഇത്തവണയും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ നിന്നും തങ്ങളെത്തി. മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഇത്തവണ ഉത്സവത്തിന് പാണക്കാട്ടെ പ്രതിനിധിയായി ക്ഷേത്രത്തിലെത്തിയത്. കച്ചേരിപ്പടി തളി ശിവക്ഷേത്രത്തില്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖയാണ് അയ്യപ്പന്‍ വിളക്ക് നടത്തുന്നത്.

കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികള്‍ എത്താറുണ്ട്. ക്ഷേത്രത്തിലെത്തിയ തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.

ഉച്ചയ്ക്കുശേഷം നടക്കുന്ന അയ്യപ്പന്‍ വിളക്കിന്റെ കാര്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. സബാഹ് കുണ്ടുപുഴയ്ക്കല്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീനാ ഫസല്‍, വൈസ് പ്രസിഡന്റ് ടി കെ പൂച്ച്യാപ്പു തുടങ്ങി നാനാമേഖലകളില്‍പ്പെട്ടവര്‍ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തില്‍ പങ്കെടുത്തു.

Top