പതിവുകള്‍ തെറ്റി , ഇത്തവണ ഇഫ്താര്‍ വിരുന്നില്ലാതെ വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: വര്‍ഷങ്ങളായി റമദാന്‍ മാസത്തില്‍ വൈറ്റ് ഹൗസില്‍ നടത്തി വന്നിരുന്ന ഇഫ്താര്‍ വിരുന്ന് ഇത്തവണ ഇല്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇഫ്താര്‍ വിരുന്ന് വേണ്ടെന്നു വച്ചത്.

1805ലാണ് ആദ്യമായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങളായി ഇത് തുടര്‍ന്നു പോരുകയും ചെയ്തു.

എന്നാല്‍ റമദാന്‍ വ്രതം അവസാനിച്ച ശനിയാഴ്ച വൈറ്റ് ഹൗസും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഈദ് ആശംസ നേര്‍ന്നിരുന്നു.

Top