ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഈ കൗമാരക്കാരൻ

ചെറുവിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ്-ബെൽജിയൻ പൈലറ്റാണ് മാക്ക് റഥർഫോർഡ്.  17 കാരനായ മാക്ക് നിലവിലെ ലോക റെക്കോർഡാണ് തകർത്തിരിക്കുന്നത്. 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസത്തെ യാത്രയ്ക്ക് ശേഷമാണ് മാക്ക് ബൾഗേറിയയിലെ സോഫിയയിൽ തിരിച്ചെത്തിയത്.

അദ്ദേഹത്തിന്റെ മൂത്ത സഹോദരി സാറയാണ് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. ഈ വർഷം ജനുവരിയിൽ സാറ യാത്ര പൂർത്തിയാക്കിയിരുന്നു. തൻ്റെ യാത്രയിലെ വഴികാട്ടി സഹോദരിയാണെന്ന് മാക്ക് പറഞ്ഞു. 18 വയസും 150 ദിവസവും പ്രായമുള്ള ബ്രിട്ടീഷ് പൈലറ്റ് ട്രാവിസ് ലുഡ്‌ലോ ആയിരുന്നു മുൻ റെക്കോർഡ് ഉടമ.

Top