ഈ കപ്പല്‍ ആടിയുലയുകയില്ല, കാരണം ഇതിനൊരു കപ്പിത്താനുണ്ട്; വാക്കുകള്‍ ആവര്‍ത്തിച്ച് വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംത്തിട്ടയിലെ നവകേരള സദസ്സില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ സ്വാഗത പ്രസംഗം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. മുമ്പ് വീണാ ജോര്‍ജ് തന്നെ പറഞ്ഞ് ഏറെ ശ്രദ്ധ നേടിയ വൈറലായ ആ വാക്കുകള്‍ നവകേരള സദസിലും മന്ത്രി ആവര്‍ത്തിച്ചു.

‘മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കേരളത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് സംരക്ഷിച്ച ജനനായകന്‍, അഭിമാനത്തോടെ ആ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. ഈ കപ്പല്‍ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പല്‍ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്’ -എന്നായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്.

മന്ത്രി വീണ ജോര്‍ജിന്റെ വാക്കുകള്‍

ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നാകെ നമ്മുടെ മണ്ണിലേക്ക്, പത്തനംതിട്ടയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. മന്ത്രിസഭയെ ആറന്മുള സ്വാഗതം ചെയ്യുകയാണ്. റോഡില്ല വീടില്ല , നല്ല ആശുപത്രിയില്ല, നല്ല സ്‌കൂളില്ല തുടങ്ങി നിരാശയുടെ പടുകുഴിയിലായിരുന്ന നമ്മുടെ നാടിനെ സുസ്ഥിര വികസനത്തിന്റെ, അടിസ്ഥാന സൌകര്യ വികസനത്തിന്റെ കരുതലിന്റെ മാര്‍ഗത്തിലേക്ക് നയിച്ചുകൊണ്ട്, നവകേരള സൃഷ്ടിയിലേക്ക് നയിക്കുകയാണ് കേരളത്തിന്റെ കരുത്തുറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കേരളത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് സംരക്ഷിച്ച ജനനായകന്‍, അഭിമാനത്തോടെ ആ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. ഈ കപ്പല്‍ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പല്‍ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്.

Top