this service tool helps you delete yourself mail

ജി- മെയില്‍ തുറക്കുമ്പോള്‍ തന്നെ നൂറ് കണക്കിനും പരിചയംമില്ലാത്ത മെയിലുകള്‍ ഇന്‍ബോക്‌സിലല്‍ കുന്നുകൂടി കിടക്കും.

അതില്‍ ഭൂരിഭാഗവും പരസ്യങ്ങളോ പ്രാമോഷനുകളോ ആയിരിക്കും.ചിലത് വൈറസ് ആണോ എന്നു പോലും പറയാന്‍ കഴിയില്ല. എന്തൊക്കെയായാലും ഇത്തരത്തിലുള്ള മെയിലുകള്‍ ഇന്‍ബോക്‌സില്‍ നിരന്തരം വന്നു കുമിഞ്ഞു കൂടുന്നതു വലിയ ശല്യം തന്നെയാണ്.

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ അനാവശ്യ മെയിലുകള്‍ എല്ലാം എളുപ്പത്തില്‍ ഡിലീറ്റ് ചെയ്തു കളയാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ? എന്നാല്‍ കേട്ടോളൂ. ഇന്‍ബോക്‌സില്‍ നിന്ന് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍ ടൂളുകള്‍ ലഭ്യമാണ്.

വേണ്ടാത്ത അഡ്രസുകള്‍ ഓരോന്നായി മാര്‍ക്ക് ചെയ്ത് കളയാം

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് deseat.me വെബ്‌സൈറ്റ്. ഗൂഗിള്‍ അക്കൗണ്ട് വച്ചാണ് ഇത് ഉപയോഗിക്കുക. ജിമെയില്‍ അക്കൗണ്ടില്‍ വന്നിട്ടുള്ള എല്ലാ അഡ്രസുകളും ഈ ആപ്പ് പരിശോധിക്കും. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഓണ്‍ലൈന്‍ സ്റ്റോറുകള്‍, ഡേറ്റിങ്ങ് വെബ്‌സൈറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

സെര്‍ച്ച് പൂര്‍ത്തിയായ ശേഷം deseat.me മെയിലില്‍ വന്നിട്ടുള്ള എല്ലാ സര്‍വീസുകളുടെയും അക്കൗണ്ടുകളുടെയും ലിസ്റ്റ് കാണിച്ചു തരും. നമ്മുടെ സൗകര്യം അനുസരിച്ച് ഇവ ഡിലീറ്റ് ചെയ്യാനോ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനോ എല്ലാമുള്ള ഓപ്ഷനുകള്‍ ലഭ്യമാണ്. ഉപയോഗമില്ലാതെ കിടക്കുന്ന പഴയ വെബ്‌സൈറ്റുകള്‍, സര്‍വീസുകള്‍ എന്നിവയെല്ലാം ഇവ കാണിച്ചു തരും.

ഒരിക്കല്‍ എപ്പോഴെങ്കിലും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ വ്യകതിഗത വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ടാവും. ഡിലീറ്റ് ചെയ്യുന്നതോടെ ഇത്തരം വിവരങ്ങള്‍ ഒരുപരിധി വരെ സുരക്ഷിതമായി നീക്കം ചെയ്യപ്പെടും. ജിമെയില്‍ അഡ്രസുകള്‍ക്കു മാത്രമേ ഈ സര്‍വീസ് ഇപ്പോള്‍ ലഭിക്കുകയുള്ളൂ എന്നൊരു പരിമിതിയുണ്ട്.

ന്യൂസ് ലെറ്ററുകളുടെ അന്തകന്‍ അണ്‍റോള്‍ ഡോട്ട് മി

ഇന്‍ബോക്‌സ് നിറയ്ക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് വിവിധ കമ്പനികളുടെ ന്യൂസ് ലെറ്ററുകള്‍. ചിലപ്പോള്‍ ചില വെബ്‌സൈറ്റുകള്‍ ഉപയോഗിക്കണമെങ്കില്‍ ന്യൂസ് ലെറ്ററുകള്‍ സബ്‌സ്‌ക്രൈബ് ചെയ്‌തേ മതിയാകൂ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സബ്‌സ്‌ക്രൈബ് ബട്ടന്‍ പ്രസ് ചെയ്തു പോയാല്‍ പിന്നീട് നിരന്തരം ഇന്‍ബോക്‌സില്‍ ഇവ വന്നു നിറഞ്ഞു കൊണ്ടേയിരിക്കും.

ജിമെയില്‍ അടക്കമുള്ള വെബ്‌സൈറ്റുകളില്‍ നിന്നും Unroll.me ഇത്തരം മെയിലുകള്‍ കണ്ടെത്തി തരും. ന്യൂസ്ലെറ്ററുകള്‍ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ജോലി.

ന്യൂസ് ലെറ്ററുകള്‍ അയക്കുന്ന മുഴുവന്‍ അഡ്രസുകളും ഈ Unroll.me ലിസ്റ്റ് ചെയ്യും. ഒരൊറ്റ ക്ലിക്കില്‍ ഓരോന്നും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാം. ഇന്‍ബോക്‌സില്‍ ന്യൂസ്ലെറ്ററുകള്‍ വന്നു കുമിഞ്ഞു കൂടുന്നത് അതോടെ ഒരു തീരുമാനമാവും ന്യൂസ് ലെറ്ററുകള്‍ എല്ലാം പിന്നീട് ട്രാഷില്‍ കിടക്കുന്നത് കാണാം .

പല സൈറ്റുകളിലും നമ്മുടെ സ്വന്തം വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുകയോ മറ്റോ ചെയ്താല്‍ നമ്മുടെ വിവരങ്ങളുള്‍പ്പെടെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ അനാവശ്യമായി ഒരിക്കലും സ്വന്തം വിവരങ്ങള്‍ നല്‍കി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വിവരങ്ങള്‍ നല്‍കിയ വെബ്‌സൈറ്റുകള്‍ ഇതേപോലെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൃത്യമായി അണ്‍സബ്‌സ്‌ക്രൈബ് ചെയ്യണം. അതാണ് സുരക്ഷിതമായ വഴി.

Top