സോഷ്യല്‍ മീഡിയയില്‍ വൈറലായി മുകേഷ് അംബാനിയുടെ പ്രിയ വാഹനം ഫാന്റം എയ്റ്റ്

വ്യവസായി മുകേഷ് അംബാനിയുടെ ഗാരേജിലെ വാഹനങ്ങളെക്കുറിച്ചറിയാന്‍ വാഹനപ്രേമികള്‍ക്ക് എന്നും തിടുക്കമാണ്. അംബാനിയുടെ ഗാരേജിലെ ഏറ്റവും വില പിടിപ്പുള്ള കാറിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.

മുംബൈ നഗരത്തിലെത്തിയ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ എട്ടാം തലമുറയായ ഫാന്റം എയ്റ്റ്‌സിന്റെ ചിത്രങ്ങളാണ് വൈറലായത്.

2019ല്‍ മകന്‍ ആകാശിന്റെ വിവാഹത്തിന്റെ ഭാഗമായി അംബാനി ഗാരേജിലെത്തിച്ച വാഹനമാണിത്. കാറിന്റെ വിലയിലായിരിക്കും എല്ലാവരും ഞെട്ടുക. അംബാനിയുടെ ഗാരേജിലെ ഏറ്റവും വില പിടിപ്പുള്ള കാര്‍ നിരകളില്‍ ഒന്ന് തന്നെയാവും ഇത്. 13.5 കോടി രൂപയാണിതിന്റെ വില.

ഫാന്റം എയ്റ്റിനു കരുത്തേകുക 6.75 ലീറ്റര്‍, വി 12, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ്. 563 ബി എച്ച് പി വരെയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

Top