100 കോടി ക്ലബില്‍ ഇടം നേടി ഈ കുട്ടിപ്പട്ടാളം; പ്രേമലുവിന് വിജയ കുതിപ്പ്

ലയാള സിനിമയില്‍ അടുത്തിടെയായി റിലീസായ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇതില്‍ ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രങ്ങളിലൊന്നാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പന്‍ ചിത്രങ്ങള്‍ മല്ലിടാന്‍ തിയേറ്ററുകളില്‍ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം. മികച്ച കളക്ഷനുമായി മുന്നേറുന്ന സിനിമ ഇപ്പോഴിതാ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ ആഗോള തലത്തില്‍ 100 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാളം സിനിമയാണ് പ്രേമലു. പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബില്‍ ഇടം നേടിയത്.

ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത സിനിമ പ്രദര്‍ശനം തുടരുകയാണ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ എത്തിയ സിനിമയില്‍ നസ്‌ലെനും മമിതയുമാണ് നായകനും നായികയുമായെത്തുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി.

Top