ഇതാണ് മാതൃകാപത്രപ്രവര്‍ത്തനം; അതിഥി തൊഴിലാളിക്ക് ഷൂ അഴിച്ച് നല്‍കി മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ചുട്ടുപൊളളുന്ന വെയിലിലും ചൂടിലും കാലനടയായി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നല്‍കി ഒരു മാധ്യമപ്രവര്‍ത്തകന്‍. ബിബിസി റിപ്പോര്‍ട്ടര്‍ സല്‍മാന്‍ രവിയാണ് കുടിയേറ്റ തൊഴിലാളിക്ക് തന്റെ ചെരുപ്പഴിച്ച് നല്‍കിയത്.

ഹരിയാനയില്‍ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താര്‍പുറിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡല്‍ഹിയില്‍ വെച്ചാണ് ബിബിസി സംഘം കണ്ടത്. സംസാരത്തിനിടെ ഒരാളുടെ കാലില്‍ ചെരുപ്പ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം ചെരുപ്പ് അഴിച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെരിപ്പിടാതെ തന്റെ റിപ്പോര്‍ട്ടിങ് തുടര്‍ന്നു. ബിബിസി ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

Top