റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനുള്ള കാരണം ഇതാണ്. . .

മാഡ്രിഡ്: ഒന്‍പതുവര്‍ഷത്തെ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ ഉപേക്ഷിച്ചതിനു പിന്നിലുള്ള കാരണം വ്യക്തമാക്കി ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ ജൂലൈയിലാണ് ഏതാണ്ട് 100 മില്യണ്‍ യൂറോ കരാറില്‍ താരം യുവന്റസിലെത്തിയത്. റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിന്റെ നിലപാടുകളാണ് തന്നെ ടീമില്‍ നിന്നും അകറ്റിയതെന്ന് റൊണാള്‍ഡോ പറഞ്ഞു.

തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത ക്ലബ്ബ് പിന്നീട് തനിക്ക് തന്നില്ല. ആദ്യ അഞ്ചുവര്‍ഷം താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. അതിനുശേഷം അത് കുറഞ്ഞുവന്നു. താന്‍ ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലാത്തതുപോലെയാണ് പ്രസിഡന്റ് പെരുമാറിയത്.

പിന്നീടവിടെ നില്‍ക്കാന്‍ ഇഷ്ടമില്ലാതായി. ക്ലബ്ബ് വിടാനുള്ള തീരുമാനം ഏറെ ആലോചിച്ചശേഷം എടുത്തതാണ്. പ്രസിഡന്റിന്റെ ഇടപെടല്‍ മാത്രമല്ല, വേറെയും കാര്യങ്ങളുണ്ടായിന്നെന്നും താരം പറഞ്ഞു.

Top