ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രിമാര്‍ . . .

തിരുവനന്തപുരം: ഔദ്യോഗിക വസതി മോടി കൂട്ടുന്നതില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. 23ലക്ഷം രൂപ ചെലവിട്ട് വസതി മോടി കൂട്ടേണ്ടെന്ന് മന്ത്രി പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്ക് അനുവദിച്ചത്. അത് മോടിപിടിപ്പിക്കാന്‍ 23 ലക്ഷത്തിനാണ് ടൂറിസം വകുപ്പ് ടെന്‍ഡര്‍ തയ്യാറാക്കിയത്. പൊതുമരാമത്ത് ബില്‍ഡിംഗ്‌സ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

എന്നാല്‍ പൈപ്പുകളുടെയും ഇലക്ട്രിക്കല്‍ ലൈനുകളുടെയും അത്യാവശ്യ ജോലികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. എല്ലാം കൂടി 15,000 രൂപയുടെ ജോലി മാത്രം. കഴിഞ്ഞ മന്ത്രിസഭയിലെ സി.പി.ഐ അംഗം വി.എസ്. സുനില്‍ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. അറ്റകുറ്റപ്പണി തീരാത്തതിനാല്‍ കെ. രാജന്‍ ഇപ്പോള്‍ എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലാണ് താമസം.

 

 

Top