ഈ വർഷത്തെ ലോകകപ്പിൽ ഓസ്‌ട്രേലിയ നേരിടുന്ന പ്രധാന പ്രശ്‌നം ഇതാണ്…

ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയ നേരിടുന്ന പ്രധാന പ്രശ്‌നം ടോപ്പ് ഓർഡറിൽ ആരെയൊക്കെ കളിപ്പിക്കുമെന്ന ക ര്യത്തിലായിരിക്കുമെന്ന് മുൻ ഓസീസ് താരം സൈമൺ കാറ്റിച്ച്. വാർണറുടേയും സ്മിത്തിന്റെയും തിരിച്ചുവരവാണ് ടോപ്പ് ഓർഡറിൽ ആരെയൊക്കെ കളിപ്പിക്കുമെന്നതിൽ ആശങ്കയുണ്ടാക്കുന്നത്.

വാർണറും, സ്മിത്തും മികച്ച താരങ്ങളാണ്. ടോപ്പ് ഓർഡറിൽ ആവശ്യത്തിൽ കൂടുതൽ മികച്ച താരങ്ങളുള്ളതിനാൽ ഇതിൽ ആരെയൊക്കെ ആദ്യ ഇലവനിൽ കളിപ്പിക്കും എന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വൻ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്.

ആദ്യ നാല് സ്ഥാനങ്ങളിൽ കളിക്കാൻ കാത്തിരിക്കുന്നത് ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച്, ഷോൺ മാർഷ്, വാർണർ, സ്മിത്ത് എന്നിവരാണ്. ഈ താരങ്ങളിൽ നിന്ന് ആദ്യ ഇലവനിൽ ആരെയൊക്കെ കളിപ്പിക്കും എന്നത് ഓസീസ് ക്യാപ്ടന് വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യമാണെന്ന് സൈമണ്‍ കാറ്റിച്ച് പറഞ്ഞു.

Top