കാമ്പസ് യാഥാർത്ഥ്യം ഇതാണ് . . .

കേരളത്തിലെ കാമ്പസുകളിൽ കെ.എസ്.യു മുന്നേറ്റം എന്നു പറഞ്ഞ് വൻ പ്രചരണം നടത്തുന്ന മാധ്യമങ്ങൾ ചർദ്ദിക്കുന്നത് വലതുപക്ഷ രാഷ്ട്രീയം. തിരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം കാമ്പസുകളിലും വൻ ഭൂരിപക്ഷത്തോടെ ജയിച്ചത് എസ്.എഫ്.ഐയാണ്. കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന്റെ ഒറ്റപ്പെട്ട വിജയത്തെ മഹാവിജയമാക്കുന്ന മാധ്യമങ്ങൾ , സുനിൽ കനുഗോലുവിന്റെ പി.ആർ തന്ത്രത്തിലാണ് വീണിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യു.ഡി.എഫ് രാഷ്ട്രീയത്തിന് കേരളത്തിൽ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലന്നു തെളിയിക്കേണ്ടത് ഓരോ വലതുപക്ഷ മാധ്യമങ്ങളുടെയും പരമ പ്രധാനമായ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനായി അവസരം സൃഷ്ടിക്കേണ്ടതും ഇക്കൂട്ടരുടെ കർത്തവ്യമാണ്. മൂന്നാംവട്ടവും കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ പിന്നെ ഒരിക്കലും ഒരു തിരിച്ചുവരവ് യു.ഡി.എഫിനു സാധ്യമല്ലന്നു ഏറ്റവും അധികം തിരിച്ചറിയുന്നതും കുത്തക മാധ്യമങ്ങൾ തന്നെയാണ്. (വീഡിയോ കാണുക)

Top