കോണ്‍ഗ്രസില്‍ കലഹം നടത്തേണ്ട സമയമല്ല; ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല. എല്ലാവരും യോജിച്ച് മുന്നോട്ട് പോകണം, അതാണ് ജനങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ട് പോകാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Top