this is not orisa to meke police raj of Loganathan bahra

മുഖ്യമന്ത്രി പിണറായിയെ നെഞ്ചിലേറ്റിയ ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദിയായ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച അമ്മയെ വലിച്ചിഴച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് നടപടിക്ക് ഡിജിപി ലോക് നാഥ് ബഹ്‌റ മറുപടി പറയണം

എന്തിനാണ് പ്രതിഷേധത്തോട് ഇത്ര അസഹിഷ്ണുത ? കേരളം സമരങ്ങളുടെ നാടാണ് ഡിജിപിയുടെ നാടായ ഒറീസയല്ലിത്.പൊലീസിന്റെ ക്രൂരത ഏറ്റവും അധികം ഏറ്റുവാങ്ങായ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ജിഷ്ണു പ്രണോയിയുടെ അമ്മക്ക് നേരെ നടന്ന ഈ ബലപ്രയോഗത്തെ ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. ഡിജിപിയോട് ജിഷ്ണുവിന്റെ അമ്മയെ പോയി കാണാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതും വി എസ് ശകാരിച്ചതും സ്വാഗതാര്‍ഹമാണ്.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നയങ്ങളാണ് പൊലീസ് നടപ്പാക്കേണ്ടത്.അതല്ലാതെ മറ്റു ‘താല്‍പര്യങ്ങളാകരുത് ‘

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം അനുവദിക്കില്ലന്ന് പറയുന്ന പൊലീസ്, എന്ത് കൊണ്ടാണ് ജിഷ്ണു കേസില്‍ ഇതുവരെയായിട്ടും ജാമ്യം ലഭിക്കാത്ത മൂന്ന് പേരെ അറസ്റ്റു ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് എന്നിട്ട് മതി നിങ്ങളുടെ ‘വീര’ പരാക്രമം.

കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും ശക്തമായ നടപടി ഉണ്ടായിട്ടില്ലന്നാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നത്.

മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന, ആ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കണ്ണുനീര്‍ … അത് കാണാതിരിക്കാന്‍ പോരാളികളുടെ നാടിന് ഒരിക്കലും കഴിയുകയില്ല.

ഇവിടെ സര്‍ക്കാറിനെ പോലും പ്രതിരോധത്തിലാക്കിയ നടപടിയാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

അഞ്ചോളം വരുന്ന സ്ത്രീകളും പന്ത്രണ്ടോളം വരുന്ന പുരുഷന്‍മാരും പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചത് കൊണ്ട് എന്ത് അപകടമാണ് ഇവിടെ സംഭവിക്കാന്‍ പോവുന്നത്.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ നിലത്ത് കൂടി വലിച്ചിഴച്ചത് കൊണ്ടാണ് ഈ സാഹചര്യമുണ്ടായത്.ഇതിന് ലോക് നാഥ് ബഹ്‌റയെന്ന സംസ്ഥാന പൊലീസ് മേധാവി മറുപടി പറഞ്ഞേ മതിയാവൂ നിങ്ങളുടെ മൂക്കിന് താഴെയീണ് ഈ തെമ്മാടിത്തരം അരങ്ങേറിയത്.

ഇനി സര്‍ക്കാറിനോട് . . .

ശക്തമായ നടപടി മുഖം നോക്കാതെ സ്വീകരിക്കുമെന്ന് നിരവധി സംഭവങ്ങളിലൂടെ തെളിയിച്ച പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തിലും കര്‍ക്കശ നടപടി സ്വീകരിക്കണം.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.

പൊലീസ് മേധാവിയില്‍ നിന്നും വിശദീകരണം തേടണം.ബഹ്‌റ ഒരു പരാജയമാണെന്ന് പാര്‍ട്ടി തലത്തില്‍ തന്നെ സി പി എം വിലയിരുത്തിയത് ശരിയാണെന്ന് ജിഷ്ണുവിന്റെ കുടുംബത്തിനുനേരെയുള്ള ഈ അതിക്രമത്തോടെ വ്യക്തമായിരിക്കുകയാണ്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് സര്‍ക്കാറിനെ അടിക്കാനുള്ള ഒരു വടിയായി ഈ സംഭവത്തെ മാറ്റി തീര്‍ക്കുന്നതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ‘ഗൂഢാലോചന’ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പുറത്തു വരണം.

യജമാനനോടുള്ളതിനേക്കാള്‍ വലിയ ‘രാജഭക്തി’ നെഹ്‌റു കോളജ് ചെയര്‍മാനോട് കാണിക്കുന്നവന്‍ ഏത് കൊമ്പത്തെ ഉദ്യോഗസ്ഥനാണെങ്കിലും വെറുതെ വിടരുത്.

ഹൈക്കോടതിയില്‍ നിന്നും കൃഷ്ണ കുമാറിന് ജാമ്യം ലഭിച്ചത് കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് കൊണ്ടു മാത്രമാണ്.

ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനു മുന്‍പ് ഇയാളെ പിടികൂടാന്‍ കഴിയാതിരുന്നത് ഉന്നത ഇടപെടല്‍ കൊണ്ടാണെന്ന ആരോപണത്തെ പ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ പൊലീസ് നടപടി.

Top