കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്;പ്രഭാവര്‍മ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രി

രസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച കവി പ്രഭാവര്‍മ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി ഈ അംഗീകാരമെത്തുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകള്‍ നല്‍കാന്‍ പ്രഭാവര്‍മ്മയ്ക്ക് സാധിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

രാജ്യത്തെ ഉന്നത സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ ലഭിച്ച കവി പ്രഭാവര്‍മ്മയ്ക്ക് അഭിനനന്ദനങ്ങള്‍. ‘രൗദ്ര സാത്വികം’ എന്ന കൃതിയാണ് ബഹുമതിയ്ക്ക് അര്‍ഹമായത്. നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി ഈ അംഗീകാരമെത്തുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകള്‍ നല്‍കാന്‍ പ്രഭാവര്‍മ്മയ്ക്ക് സാധിക്കട്ടേയെന്നും അദ്ദേഹത്തിന്റെ കാവ്യജീവിതം കൂടുതല്‍ തിളക്കത്തോടെ ജ്വലിക്കട്ടെ എന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

Top