ഇത് വൃദ്ധി വിശാൽ: ഒറ്റ ദിവസം കൊണ്ട് സ്റ്റാറ്റസ് ഭരിച്ച കൊച്ചു മിടുക്കി

വമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് ആണ്. വൃദ്ധി വിശാൽ എന്ന ആറുവയസുകാരി കല്യാണ വീട്ടിൽ കളിച്ച ഡാൻസാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയിൽ മനോഹരമാക്കിയത്.

പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാൽ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Top