ഈ ഒരവസ്ഥ ചരിത്രത്തിൽ ആദ്യം

മുസ്ലീംലീഗ് – സമസ്ത ഭിന്നതയ്ക്ക് പിന്നിലെ മൂലകാരണം , മുൻകാലങ്ങളിൽ സമസ്തയിൽ ലീഗിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതാണ്. സമസ്ത പണ്ഡിത സഭയായ മുശാവറ അംഗമായി പോലും ലീഗ് അദ്ധ്യക്ഷനെ സമസ്ത നേതൃത്വം പരിഗണിച്ചിരുന്നില്ല. മുൻ കാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. മുൻ ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ , സമസ്ത വൈസ് പ്രസിഡന്റും മുശാവറ അംഗവുമായിരുന്നു. നഷ്ടപ്പെട്ട ഈ സ്ഥാനങ്ങൾ തിരിച്ചു പിടിക്കാമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോയാണ് , ബദൽ സംവിധാനവുമായി ലീഗും സാദിഖലി തങ്ങളും ഇപ്പോൾ മുന്നോട്ടു പോകുന്നത്. അത് വിജയിക്കുമോ എന്നത് , കണ്ടു തന്നെ അറിയണം.(വീഡിയോ കാണുക)

Top