‘പശുവിനെ ആലിഗനം ചെയ്യൂ’; വാലന്റൈന്‍സ് ഡേ വേണ്ട, ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം

ഡൽഹി: ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ആഘോഷങ്ങൾ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാൻ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിർദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവൻ നിലനിർത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

പശുവിന്റെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞ നോട്ടീസിൽ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Top