ഈ കുഞ്ഞിന് സംഭവിച്ചത് എന്ത്? യുപി പോലീസിനെ കുറ്റപ്പെടുത്തുന്നവര്‍ അറിയാന്‍

രുക്കേറ്റ നിലയിലുള്ള കുഞ്ഞിനെ ഒരു മുസ്ലീം സ്ത്രീ എടുത്ത് നില്‍ക്കുന്ന ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ ഉത്തര്‍പ്രദേശ് പോലീസ് ക്രൂരമായി അടിച്ചൊതുക്കുന്നതിന് ഇടെയാണ് ഈ കുഞ്ഞിന് പരുക്കേറ്റതെന്നാണ് അവകാശവാദം. യുപി പോലീസിലെ ഗുണ്ടകള്‍ കുഞ്ഞുങ്ങളെ പോലും വെറുതെവിടുന്നില്ലെന്നും, യോഗി സര്‍ക്കാരിന്റെ ഭയാനകരീതിയുടെ ഉദാഹരണം എന്നുമൊക്കെയാണ് തട്ടിവിടുന്നത്.

ഫേസ്ബുക്ക് ഉപയോക്താവായ മൊഹ്‌സിന്‍ റാഫി ഖാന്റെ പേജിലാണ് ഈ ചിത്രം ഇത്തരം വാദങ്ങളോടെ പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നാണ് കണ്ടെത്തല്‍. പട്ടിയുടെ കടിയേറ്റ് പരുക്കേറ്റ കുഞ്ഞിന്റെ ചിത്രത്തിന് ഇന്ത്യയിലെ ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല. പാകിസ്ഥാനിലെ ഖാന്‍പൂര്‍ നഗരത്തില്‍ നിന്നാണ് ഈ സംഭവം 2019 നവംബര്‍ 12ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം നായകളുടെ കടിയേല്‍ക്കുന്നത് പതിവാണെങ്കിലും പ്രദേശത്തെ ആശുപത്രികളില്‍ ഇതിന് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് ആ സമയത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രമാണ് ഉത്തര്‍പ്രദേശില്‍ പോലീസ് അക്രമങ്ങള്‍ക്കിടെ പരുക്കേറ്റതായി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പരുക്കേറ്റതായി അവകാശവാദം ഉന്നയിച്ചതോടെ കുഞ്ഞിന്റെയും അമ്മയുടെയും ചിത്രം വ്യാപകമായി ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

Top