ഈ ആഘോഷം യൂസഫ് പഠാനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി

ബറോഡ: എയര്‍ പോര്‍ട്ടിലെ ജവാന്മാര്‍ക്കൊപ്പം ദീപാവലി മധുരം പങ്കിടുന്ന ഇന്ത്യയുടെ ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ യൂസഫ് പഠാന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

അവധിയെടുക്കാതെ ജോലിചെയ്യുന്ന ജവാന്മാരുമായി ആഘോഷം പങ്ക് വച്ചത് പത്താനെ ട്വിറ്ററില്‍ താരമാക്കി മാറ്റിയിരിക്കുകയാണ്.

പത്താനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് അത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ബറോഡ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുമായി ദീപാവലി ആഘോഷിക്കാന്‍ നേരത്തെ തന്നെ താരം പദ്ധതിയിട്ടിരുന്നു.

Top