തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ

ആറന്മുള: തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിൽ എത്തി. തിരുവോണത്തോണിയിൽ കൊണ്ട് വന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തിൽ സദ്യയൊരുക്കുക. തിരുവോണ തോണി എത്തുന്നത് കാണാൻ വലിയ തിരക്കായിരുന്നു. കൊവിഡ് മഹാമാരി മൂലം രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ആഘോഷ പൂർണമായിരുന്നു ഇത്തവണ തിരുവോണത്തോണി എത്തിയതും വരവേറ്റതും.

സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ചെ ആറന്മുള ക്ഷേത്രകടവിൽ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ ഓണ വിഭവങ്ങളുമായി തിരുവോണതോണി കാട്ടൂരിൽ നിന്ന് പുറപ്പെട്ടത്.ഓണവിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പുറപ്പെട്ടതോണി തുഴഞ്ഞത് കാട്ടൂരിലെ 18കുടുംബങ്ങളിലെ അംഗങ്ങളാണ് അരി, മറ്റ് വിഭവങ്ങൾ എന്നിവകൂടാതെ അടുത്ത ഒരുവർഷത്തേയ്ക്ക് കെടാവിളക്കിൽ കത്തിക്കാനുള്ള ദീപവും തോണിയിൽ എത്തിച്ചു.

Top