ടി.വി കാണാനെത്തിയ അഞ്ച് വയസുകാരനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂരില്‍ അഞ്ച് വയസുകാരനെ പീഡനത്തിന് ഇരയാക്കിയ അയല്‍വാസി അറസ്റ്റില്‍. ഒളിവിലായിരുന്ന വക്കം സ്വദേശി വിജയകുമാറിനെയാണ് പൊലീസ് പിടികൂടിയത്.

വിജയകുമാറിന്റെ വീട്ടില്‍ ടി.വി കാണാനെത്തിയപ്പോഴാണ് അഞ്ച് വയസുകാരന്‍ പീഡനത്തിന് ഇരയായത്. കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസ് അന്വേഷണം തുടങ്ങിയതും. സി.ഐ ശ്രീകുമാര്‍, എസ്. ഐ വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Top