തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കടയുടമ പിടിയില്‍. കിളിമാനൂര്‍ പനപ്പാംകുന്ന് ആര് എസ് നിലയത്തില്‍ രാജേന്ദ്ര(50)നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങല്‍ പാലസ് റോഡില്‍ ഇയാള്‍ നടത്തുന്ന തയ്യല്‍ കടയില്‍ വെച്ചാണ് സ്കൂള്‍ കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. സ്കൂള്‍ കുട്ടികള്‍ കടയില്‍ വരുമ്പോള്‍ അശ്ലീല വീഡിയോ കാണിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. രണ്ട് മാസം മുന്‍പ് കടയിലെത്തിയ കുട്ടികളെയാണ് പീഡിപ്പിച്ചത്. ഇവരിലൊരാള്‍ സുഹൃത്തുക്കളോട് വിവരം പറയുകയും സുഹൃത്തുക്കള്‍ ബന്ധുക്കള്‍ മുഖേന പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.