ഐഎസ്ആര്‍ഒ ചാരക്കേസ്; ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചത് നന്നായെന്ന് തിരുവഞ്ചൂര്‍

Thiruvanchoor Radhakrishnan,

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചത് ശരിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ളവര്‍ക്ക് സമിതിയില്‍ പറയാം. ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ സമിതിയിലൂടെ പുറത്തുവരട്ടെയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

നേരത്തെ, നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന കരുണാകരന് നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

Top