ജോസ് കെ മാണി-സിപിഎം തമ്മിലടി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്. കെ. മാണിയുടെയും സിപിഐഎമ്മിന്റെയും തമ്മിലടി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്വന്തം കേന്ദ്രത്തില്‍ ഇട്ടാണ് കേരള കോണ്‍ഗ്രസിനെ സിപിഐഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചത്. അടികൊണ്ട ശേഷം തോളില്‍ കയ്യിട്ടു നടക്കുന്നത് ജനങ്ങള്‍ മനസിലാക്കും. ജോസ്. കെ. മാണി വിഭാഗം എത്തിയതില്‍ എല്‍ഡിഎഫിന് ഒരു ഗുണവുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഐഎം വിട്ട് വന്ന ആളാണ് കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി. സര്‍ക്കാര്‍ കോട്ടയത്തെ വികസനം അട്ടിമറിച്ചു. കോട്ടയത്തെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും കോട്ടയത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രചാരണം തള്ളുകയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

 

Top