കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരന് ആശംസകളുമായി നേതാക്കള്‍. കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണ് ഇതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹം സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു.

കെപി സി സി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകള്‍ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കെ സുധാകരന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങളെന്ന് വി എം സുധീരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി പാര്‍ട്ടി താല്പര്യവും ജനതാല്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. താന്‍ ഒരു പേരും ഹൈക്കമാന്‍ഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Top