ഗ്രൂപ്പില്‍ നിന്നുള്ള കാര്യങ്ങള്‍ തന്നെ അറിയിക്കാറില്ലെന്ന് തിരുവഞ്ചൂര്‍

കോട്ടയം: എ ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പിന്റെ ചൂട്. ചിലപ്പോള്‍ അത് തണുത്ത് പോകും. ഡിസിസി പുനസംഘടനയില്‍ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂര്‍ പുന:സംഘടനയില്‍ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും പറഞ്ഞു.

കെ.എസ്.യു കാലം തൊട്ട് കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവഞ്ചൂര്‍ എ ഗ്രൂപ്പുമായി അകല്‍ച്ചയിലാണ്.

Top