അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന്‍ അര്‍ജുനെ ഒഴിവാക്കിയത്
യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മകന്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മകന്റെ നിയമത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാകും. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. താനും അര്‍ജുനും തമ്മില്‍ അച്ഛന്‍-മകന്‍ ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം 72 പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച തീരുമാനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. അര്‍ജുന്‍ അടക്കം അഞ്ചു മലയാളികള്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.

 

Top