ആരോപണങ്ങള്‍ക്ക് പിന്നില്‍ ശത്രുക്കള്‍; രഹസ്യയോഗം ചേര്‍ന്നെന്ന ആരോപണം തള്ളി തിരുവഞ്ചൂര്‍

കോട്ടയം: കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീട്ടില്‍ കെ സി വേണുഗോപാല്‍ അനുകൂലികള്‍ രഹസ്യയോഗം ചേര്‍ന്നതായി ആരോപണം. പള്ളിപ്പുറത്ത് കാവിലെ വീട്ടില്‍ തിങ്കളാഴ്ച്ച വൈകിട്ട് യോഗം ചേര്‍ന്നെന്നാണ് ആരോപണം. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തതായി ആരോപിക്കുന്നത്. കെപിസിസി നേതൃത്വത്തിന് തിരുവഞ്ചൂരിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് എതിര്‍പക്ഷം.

എന്നാല്‍ യോഗ വാര്‍ത്ത നിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. താന്‍ രഹസ്യയോഗങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ലെന്നും. യോഗം ചേരനെന്ന ആരോപിക്കുന്ന സമയത്ത് താനും ഭാര്യയും പുറത്തായിരുന്നു എന്നും. നിലവിലെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ശത്രുക്കള്‍ ആണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ അച്ചടക്കം ലംഘിച്ചുവെന്നാണ് എതിര്‍ ഗ്രൂപ്പിന്റെ ആരോപണം. കെ പി സി സി നേത്യത്വത്തിന് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

Top