തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഒരിക്കലും തന്നെ കൈവിടില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് വെളിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഇതിനെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം വ്യക്തമാക്കി.

പ്രചാരണ വേളയിൽ വോട്ടര്‍മാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു, വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

രണ്ട് മുന്നണികളും ആര് ജയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് ആര് ജയിക്കുമെന്നല്ല, മറിച്ച് കുമ്മനം തോൽക്കണമെന്നാണെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Top