തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നു

തിരുവനന്തപുരം : തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നു. അതിതീവ്ര രോഗ ബാധിത മേഖലകള്‍ ഒഴികെയുള്ള നഗരസഭാ പരിധിയില്‍ കടകള്‍ രാവിലെ 7 മുതല്‍ 12 വരെ പ്രവര്‍ത്തിച്ചു. വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഓട്ടോ ടാക്‌സി ഒഴികെയുള്ള പൊതുഗതാഗതത്തിന് അനുമതിയില്ല.

അതേ സമയം തലസ്ഥാനത്തെ തീരദേശ മേഖലയില്‍ രോഗ വ്യാപനം കൂടുന്നത് ജില്ലാ ഭരണകൂടത്തിന് ആശങ്കയാകുന്നു. തലസ്ഥാനത്ത് ഇന്നലെ നാല്‍പ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

Top