തിരുവനന്തപുരത്ത് ലഹരി ഗുളികകളും എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി ഗുളികകളും എല്‍ എസ് ഡി സ്റ്റാമ്പുകളും പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ആന്റണി രാജന്‍ ആണ് കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ടെക്നോപാര്‍ക്കിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top