തിരുവനന്തപുരത്ത് ബൈക്കില്‍ മിനിലോറിയിടിച്ച് അപകടം ; മൂന്നു പേര്‍ മരിച്ചു

accident

തിരുവനന്തപുരം: ബൈക്കില്‍ മിനിലോറിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത മണ്ണ് സ്‌കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്‌ളോക്ക് നമ്പര്‍ 2ല്‍ മധു(53), അയല്‍വാസിയായ ഷാജി (37) എന്നിവരാണ് മരിച്ചത്.

ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവെ തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ പാലോട് ഇലവുപാലം ഭാഗത്തു വച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വച്ചുതന്നെ സുരേഷ് മരിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ മധുവിനേയും ഷാജിയേയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top