കൊറോണ; തിരുവനന്തപുരത്ത് ഇറ്റാലിയന്‍ പൗരന്‍ താമസിച്ച റിസോര്‍ട്ട് അടച്ചുപൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ താമസിച്ച റിസോര്‍ട്ട് അടച്ചുപൂട്ടി. വര്‍ക്കലയിലെ റിസോര്‍ട്ടാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ റിസോര്‍ട്ടിലെ ജീവനക്കാരുള്‍പ്പെടെ നിരീക്ഷണത്തിലാണുള്ളത്.

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ രോഗബാധ സ്ഥിരീകരിച്ച 19 പേര്‍ ഇപ്പോള്‍ ചികിത്സയിലാണുള്ളത്. മൂന്നു പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

സംസ്ഥാനത്ത് ആകെ 5468 ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 5291 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

രോഗലക്ഷണങ്ങളുള്ള 69 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1715 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1131 എണ്ണത്തില്‍ ഫലം നെഗറ്റീവാണ്.

Top