തിരുവനന്തപുരത്ത് കൊറോണ സംശയമുള്ളയാള്‍ വന്നത് ഖത്തര്‍ എയര്‍വേയ്‌സില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ ബാധ സംശയമുള്ളയാള്‍ വന്നത് ഖത്തര്‍ എയര്‍വേയ്‌സിലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍. ആ ദിവസം വിമാനത്തിലുണ്ടായിരുന്നത് 92 പേരാണെന്നും മാര്‍ച്ച് 11നാണ് ഇയാള്‍ എത്തിയതെന്നും വിമാനത്തിലുണ്ടായിരുന്ന 20 വിദേശികളെയും നിരീക്ഷണത്തില്‍ വയ്ക്കുമെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം കൊറോണ ബാധ സംശയിച്ച് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 33 പേരുടെ സാമ്പിളില്‍ 10 എണ്ണം ലഭിച്ചെന്നും എല്ലാം നെഗറ്റീവ് ആണെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയിരുന്നത്. 12 ഫലങ്ങള്‍ കൂടി ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അധികൃതരെ കുഴപ്പത്തിലാക്കി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിക്കെ ഓടിപ്പോയ ആളുടെ റിസള്‍ട്ടും നെഗറ്റീവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Top