ബിജെപിയില്‍ ചേര്‍ന്ന് തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നു. മാരാര്‍ജി ഭവനില്‍ വച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് മിഥുനെ ബിജെപിയിലേക്ക് സ്വീകരിച്ചു. വിവി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.

കോണ്‍ഗ്രസിന്റെ സ്വജന പക്ഷപാതിത്വത്തിലും അവസാര വാദ രാഷ്ട്രീയത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതികരിച്ചു. അതേസമയം, സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

Top