യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്; അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ എസ്എഫ്ഐ കെ.എസ്.യു സംഘര്‍ഷത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ കോളേജ് ഹോസ്റ്റലില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

കെഎസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച മഹേഷ് ഹോസ്റ്റലിലുണ്ടെന്ന ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. റെയ്ഡ് വേണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

ഡിസിപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച റെയ്ഡ് 15 മിനുട്ടോളം തുടര്‍ന്നു.അതേസമയം ഹോസ്റ്റലിനുള്ളില്‍ പോലീസ് കടന്നിട്ടില്ല എന്നും വിവരമുണ്ട്.

Top