തിരുവനന്തപുരത്ത് മുന്നണികളുട സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവം

തിരുവനന്തപുരം : തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുന്നണികൾ. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് നീക്കം. തീരദേശ മേഖലയും ന്യൂനപക്ഷങ്ങളും നിർണായക ഘടകങ്ങളാകുന്ന മണ്ഡലത്തിലെ മത്സരം മുന്നണികൾക്ക് അഭിമാന പോരാട്ടമാണ്.കഴിഞ്ഞ തവണ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു തന്നെയാകും ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന.

യു.ഡി.എഫിന്റെ ഉറച്ചകോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ പുനർനിർണയത്തിനുശേഷം രണ്ടുതവണയും വിജയിച്ചത് യുഡിഎഫിലെ വിഎസ് ശിവകുമാറാണ്. ഇത്തവണയും വിഎസ് ശിവകുമാർ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ബിജെപിക്കും ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു ബിജെപി സ്ഥാനാർത്ഥി. ഇത്തവണ സിനിമാതാരം കൃഷ്ണകുമാറിനെയാണ് സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കുന്നത്.

Top