തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം ; കുട്ടികള്‍ക്ക് പരുക്ക്

accident

വിഴിഞ്ഞം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. സാരമായി പരുക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഴിഞ്ഞം തെക്കേക്കോണത്താണ് അപകടം നടന്നത്. പട്ടം താണുപ്പിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് തലകീഴായി കനാലിലേക്ക് മറിയുകയായിരുന്നു.

Top