തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: മുരിക്കുംപുഴ റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിയെ ആക്രമിച്ച് മാല കവര്‍ന്നു. സ്റ്റേറെയില്‍വേ പോയിന്റ്‌സ്മാനായ ജലജ കുമാരിക്ക് നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുവായൂര്‍ എക്‌സ്പ്രസിന് ഫ്‌ലാഗ് ഓഫ് കാണിക്കുന്നതിനിടയിൽ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു.

വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥയുടെ കൈക്കും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ ജലജ കുമാരിയെ അക്രമി പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്ക് തള്ളിയിട്ടു.

 

 

Top