തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയ്‌ക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രി.

നെടുങ്കണ്ടം കസ്റ്റഡി മരണം ഉള്‍പ്പെടെ പൊലീസ് പ്രതിക്കൂട്ടിലായ നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ സിഐമാര്‍വരെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് ട്രെയിനിംഗ് കോളജിലും മറ്റുള്ള ഉദ്യോഗസ്ഥര്‍ ജില്ലകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുമാണ് യോഗത്തില്‍ പങ്കെടുക്കുക. അതേസമയം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള പുസ്‌കാരങ്ങും മുഖ്യമന്ത്രി നല്‍കും.

Top