തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐ.സി.യു,വെന്റിലേറ്റര്‍ ഫീസ് കൂട്ടി; ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ഇളവ്

തിരുവനന്തപുരം: രോഗികള്‍ക്ക് ഇരുട്ടടി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം.

കൊവിഡിന് ശേഷം നിരക്കുകള്‍ പുനഃസ്ഥാപിച്ചതിന്റെ മറവില്‍ 34 ശതമാനം വീതം വര്‍ദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കില്‍ 1500 രൂപ അടയ്ക്കണം. ഐ.സി.യുവില്‍ മാത്രമാണെങ്കില്‍ 500 രൂപ. ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.

കഴിഞ്ഞമാസം ചേര്‍ന്ന എച്ച്.ഡി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടന്റ് ഡോ.നിസാറുദ്ദീന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചതായി അറിയിപ്പ് നല്‍കിയത്.

Top