തിരുവനന്തപുരത്ത് 1627 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 1627 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1421 പേര്‍ രോഗമുക്തരായി. 13.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16490 പേര്‍ ചികിത്സയിലുണ്ട്.

പുതുതായി 1071 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2639 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43268 ആയി.

Top